ജനകീയ ന്യായാധിപൻ ദിനേശ് എം. പിള്ള, ജില്ലാ ജഡ്ജിയായി-അജിതാ ജയ്ഷോർ
ഇടുക്കി: ഇടുക്കിയുടെ ജനകീയ ന്യായാധിപൻ ദിനേശ് .എം, പിള്ളയുടെ ജില്ലാ ജഡ്ജിയായുള്ള സ്ഥാനകയറ്റം ഇടുക്കിക്കാർക്ക് സന്തോഷത്തോടൊപ്പം സ്വകാര്യ ദുഖവും ആകുന്നു. ഇടുക്കി ജില്ലയുടെ ലീഗൽ സർവീസ് സെക്രട്ടറി എന്ന നിലയിൽ ഇടുക്കിക്കാരുടെ സ്വന്തം ന്യായാധിപനായിരുന്നു ഇദ്ദേഹം.ശ്രീ. ദിനേശ് എം പിള്ളയുടെ ജില്ലാ ജഡ്ജി എന്ന പദവിയിലേക്കുള്ള സ്ഥാനക്കയറ്റം നീതിന്യായ രംഗത്ത് പൊതുസമൂഹത്തിന് പുതിയ പ്രതീക്ഷകൾ നൽകുന്നു. നെടുങ്കണ്ടം സ്വദേശിയായ ഇദ്ദേഹം 2018 ൽ ലീഗൽ സർവീസ് അതോറിറ്റിയുടെ സിക്രട്ടറിയായി ജില്ലയിൽചുമതലയേറ്റെടുത്തതു മുതൽ നിയമത്തിൻ്റെ പരിധിയിൽ നിന്ന് കൊണ്ട് ഇടുക്കി ജനതക്ക് ഒട്ടനവധി കാര്യങ്ങളിൽ നീതിയുക്തമായ കാര്യങ്ങൾ നേടിയെടുക്കാനായി എന്നത് ഏതൊരു ഇടുക്കിക്കാരനും അഭിമാനത്തോടെയാണ് നോക്കിക്കാണുന്നത്. പ്രളയത്തിൽ തകർന്ന വണ്ടിപ്പെരിയാർ - മ്ലാമല റോഡ് യുദ്ധകാലാടിസ്ഥാനത്തിൽ താത്കാലികമായി ഉപയോഗക്ഷമമാക്കുകയും പിന്നീട് അടുത്ത ബഡ്ജറ്റിൽ തുക കൊള്ളിച്ച് പദ്ധതി യാഥാർത്ഥ്യമാക്കാനും ബഹുമാനപ്പെട്ട ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി സർക്കാരിനെ കൊണ്ട് ത്വരിത നടപടി സ്വീകരിക്കാനും ഇദേഹം സ്വീകരിച്ച പ്രവർത്തനങ്ങൾ നീതിന്യായ രംഗത്തെ ജനകീയ ഇടപെടലുകളുടെ ശ്ലാഘനീയമായ കാര്യം തന്നെയാണ്, മറ്റൊരു പൊൻ തൂവൽ ഇടുക്കി ജില്ലയെ വിധവാ സൗഹൃദ ജില്ലയാക്കിയ നടപടികൾ മുന്നിട്ടിറങ്ങിയത്, ജില്ലയിലെ നിരാലംബരായ വിധവകൾക്ക് സാമൂഹ്യ സുരക്ഷാ ബോധവും ആശ്രയ, സുരക്ഷ, ഉറപ്പാക്കുകയും ചെയ്തു, ഇത് കേന്ദ്ര - സംസ്ഥാന സർക്കാരുകളുടെ, അഭിനന്ദനം നേടിയെടുത്ത സംരഭവുമായിരുന്നു. റോഡപകടങ്ങൾ കുറക്കാൻ സർക്കാർ ഏജൻസികളെയും പൊതു സമൂഹത്തേയും പങ്കാളികളാക്കുകയും, ജില്ലയിലെ പിന്നോക്ക പ്രദേശവും നിരവധി ആഭ്യന്തര-വിദേശ വിനോദ സഞ്ചാരികളുടെയും സഞ്ചാരപഥമായ ഈ പ്രദേശത്ത്, മദ്യത്തിൻ്റെയും മയക്കുമരുന്നിൻ്റെയും ഉത്പാദനവും വിപണനവും ഉപയോഗവും ഇല്ലാതാക്കാൻ പോലീസ്, എക്സൈസ്, വനം വകുപ്പ് ജീവനകാർ, പൊതുജന പങ്കാളിത്വം എന്നിവ കൂട്ടിയിണക്കി ജാഗ്രതാ സമിതികൾ ഉണ്ടാക്കി കൃത്യമായ നടപടികൾ സ്വീകരിച്ചത് കേരളത്തിന് നല്ലൊരു മാതൃകയായിരുന്നു. പ്രളയാന്തരം നിർഭാഗ്യവശാൽ കേരളക്കരയെ കണ്ണീരിൽ ആഴ്ത്തിയ പെട്ടിമുടി ദുരന്തത്തെ തുടർന്ന് പെട്ടിമുടിക്ക് വേണ്ടി ആരംഭിച്ച സ്വാന്തനം പദ്ധതി ദിനേശ് എം പിള്ളയുടെ, സേവനപാതയിലെ ഒരു നാഴികക്കല്ലു തന്നെയാണ്. 1990 ൽ അഭിഭാഷകനായി പ്രാക്ടീസ് തുടങ്ങിയതിന് ശേഷം 2005-ൽ മജിസ്ട്രേറ്റ് ആയും പിന്നിട് സബ്ബ് ജഡ്ജിയും ആയിരുന്നു. ജില്ലാ ജഡ്ജി ആയുള്ള ശ്രീ ദിനേശ് എംപിള്ളയുടെ സ്ഥാനകയറ്റം ഇടുക്കിക്കാരെ പോലെ തന്നെ നീതിന്യായ കേരളവും വളരെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.
Comments (0)